ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട്: ഭാര്യ ജോലിക്ക് പോയ സമയത്ത് ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഐല പരേതനായ നാരായണയുടെ മകന്‍ ദിവ്യാമണി(42)യാണ് മരിച്ചത്. ദിവ്യാമണിയും ഭാര്യ രോഹിണിയും കണ്വതീര്‍ത്ഥയിലാണ് താമസം. ഭാര്യ മംഗളൂരുവിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്. ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ബന്ധുവായ ഒരാളാണ് വീട്ടിനകത്ത് കഴുക്കോലില്‍ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. ദിവ്യാമണിയെ കാണാനെത്തിയ ബന്ധു പേരെടുത്ത് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വാതിലിനു സമീപത്തെത്തിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടില്ലെന്ന് വ്യക്തമായി. അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ശീലാവതിയാണ് മാതാവ്. സഹോദരങ്ങള്‍: അന്നപൂര്‍ണ്ണ, കവിത, വിനയശ്രീ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page