മകൻ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി; സംഭവം പള്ളിക്കരയിൽ!

കാസർകോട്: പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കരയിലാണ് സംഭവം. പള്ളിക്കരയിലെ തീയേറ്ററിന് സമീപത്തെ പഴയ കാല പ്രവാസി അപ്പക്കുഞ്ഞി (67) യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ വച്ച് മകൻ തേങ്ങ പൊളിക്കുന്ന ഉപകരണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഞായറാഴ്ച മകൻ പിതാവിനെ ദേഹമാസകലം മർദിച്ചിരുന്നു. ഇതിൽ തലക്ക് മാത്രം 26 തുന്നിട്ടിരുന്നു. ഈ സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് തൊട്ട് പിന്നാലെ വീട്ടിലെത്തിയ മകൻ വീണ്ടും ദേഹമാസകലം അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മകനും പ്രവാസിയുമായ പ്രമോദിനെ (35) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ വിദഗ്ധ eപാസ്റ്റ്മോർട്ടം നടത്തും. ഭാര്യ: സുജാത. മറ്റുമക്കൾ: അജിത് (ഗൾഫ്) റീന, റീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page