ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും വോട്ട് നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും വോട്ട് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കാസര്‍കോട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിന് പാര്‍ടികളോ വ്യക്തികളെയോ പരിഗണിക്കില്ലെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. പശ്ചിമ ബംഗാളിലും ബി.ജെ.പി വിജയിക്കാതിരിക്കുവാന്‍ ഇതേ തന്ത്രം പ്രയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ത്രികോണ മല്‍സരം നടക്കുന്ന സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡിഎഫും തമ്മിലാണ് പ്രധാന മല്‍സരമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒരു സീറ്റിലും വിജയിക്കാനുള്ള സാഹചര്യമുണ്ടാവില്ലെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page