കുമ്പള: കളികളുടെയും ആഘോഷങ്ങളുടെയും പേരില്‍ അസമയങ്ങളില്‍ നടത്തുന്ന പടക്കം പൊട്ടിക്കല്‍ ജനങ്ങളുടെ സമാധാനം തകര്‍ക്കുന്നതായി പരാതി ഉയരുന്നു. രോഗികളും കുട്ടികളും ഉറക്കം കേട്ടു ഞെട്ടിയുണരുന്നു. ഉറക്കം നഷ്ടപ്പെടുന്നതായും പരാതിയുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളിയുടെയും ആഘോഷങ്ങളുടെയും പേരിലാണ് പാതിരാത്രിക്കും, പുലര്‍ച്ചെയും വരെ പടക്കം പൊട്ടിക്കലെന്നാണ് ആക്ഷേപം.
പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു പരാതിക്കാര്‍ പറയുന്നു. എല്ലാ സമയത്തും പടക്കം പൊട്ടിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പടക്കം പൊട്ടിക്കുന്നതിനു കൃത്യമായ സമയം നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി 10 മണി മുതല്‍ രാവിലെ 10 മണി വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.







