റിയാസ് മൗലവി വധം; കേസിലെ വിധി അപ്രതീക്ഷിതവും നിരാശജനകവുമെന്ന് സിപിഎം

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഏഴുവര്‍ഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാന്‍ഡില്‍ തന്നെ വെക്കാന്‍ കഴിഞ്ഞിട്ടുള്ള അപൂര്‍വ്വം കേസുകളില്‍ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ച സമയത്തോ വിചാരണ സമയത്ത് കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമര്‍ശനവും ഉയര്‍ന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടതനുസരിച്ച് തന്നെയുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന സര്‍ക്കാര്‍ ഈ കേസില്‍ നിയോഗിച്ചിരുന്നു. വിചാരണ വേളയില്‍ ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. അത്തരത്തില്‍ സാക്ഷികള്‍ ഉള്‍പ്പെടെ ആവശ്യമായ സുരക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏര്‍പ്പെടുത്തിയിരുന്നു. ഡി എന്‍ എ ടെസ്റ്റുള്‍പ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി നിരാശജനകമാണ്. വിധി പകര്‍പ്പ് ലഭിച്ചാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കൂ. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷന്‍ കമ്മിറ്റിയുമായും ആലോചിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണെന്ന് സിപിഎം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page