യാത്രക്കാർക്ക് ആശ്വാസം; ചെറുവത്തൂരിൽ ഇനി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങും

ചെറുവത്തൂർ: കാസർകോട് ജില്ലയിലെ പ്രധാന സ്റ്റേഷനായ ചെറുവത്തൂരിൽ ഗ്രൂപ്പ്‌ ബുക്കിങ്ങ് സേവനം ആരംഭിച്ചു. രാവിലെ 11.30 മണി മുതൽ ഉച്ചക്ക് 2.30 മണി വരെയാണ് ബുക്കിങ്ങ് സമയം. കൂടുതൽ യാത്രക്കാർ ഒരേ സമയം ഒരേ ബർത്ത് ബുക്ക്‌ ചെയ്യാവുന്ന സൗകര്യം ആണ് ഗ്രൂപ്പ്‌ ബുക്കിങ്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ഇത് വളരെ സൗകര്യപ്രദമാണ് .
ബൾക്ക് ബുക്കിങ്ങിനു മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ട് ഇനിയില്ല. വിവാഹ സംഘങ്ങൾ, പഠനയാത്രയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ, തീർത്ഥാടകർ, കായിക ടീമുകൾ, കലാസാംസ്കാരിക സംഘങ്ങൾ തുടങ്ങി യഥാർത്ഥ ആവശ്യങ്ങൾക്കായി ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭിക്കും. കൺഫേം, ആർഎസി, വെയിറ്റിംഗ് ലിസ്റ്റ് എന്നീ വിഭാഗങ്ങളിലെല്ലാം ഇത് ബാധകമാണ്. ഗ്രൂപ്പ് റിസര്‍വേഷനുകള്‍ക്കായി അപേക്ഷിക്കുന്ന യാത്രക്കാര്‍ അവരുടെ യാത്രയുടെ ഉദ്ദേശ്യം വ്യക്തമായി രേഖപ്പെടുത്തണം. മുഴുവന്‍ പേര്, വയസ്സ്, ലിംഗം, മേല്‍വിലാസം, യാത്രയുടെ ഉദ്ദേശ്യം രേഖപ്പെടുത്തണം. ഗ്രൂപ്പ് യാത്രയുടെ കാരണം വ്യക്തമാക്കാത്തതോ ആവശ്യമായ യാത്രക്കാരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കില്ല. വിദേശ വിനോദസഞ്ചാരികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമുഉള്ള റിസര്‍വേഷനുകള്‍ക്ക് ഈ നിയമത്തില്‍ ഇളവ് തുടരും. അവ നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
യാത്രക്കാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്നു അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page