കാസർകോട്: മുസ്ലിം ലീഗ് തുരുത്തി വാർഡ് മുൻ പ്രസിഡണ്ടും കാസർകോട് നഗരസഭ മുൻ കൗൺസിലറുമായ ചാല ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രാർത്ഥനാ സദസ്സും അനുശോചനവും നടത്തി. ഹാരിസ് ഫൈസി ബെദിര നേതൃത്വം നൽകി. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.
ടി കെ അഷ്റഫ്, ഹമീദ് ബെദിര, ബി എസ് സൈനുദ്ദീൻ, മൊയ്തീൻ കൊല്ലംപാടി, സി എ അബ്ദുല്ലക്കുഞ്ഞി ഹാജി, ഹസ്സൻ ഹാജി , സൈനുദ്ദീൻ , ടി എച്ച് അബൂബക്കർ, അഷറഫ് ഓതുന്ന പുരം, മമ്മു ചാല, ആരിഫ് കരിപ്പൊടി, സബീർ തുരുത്തി, കാസിം ചാല, ഹസൈനാർ താനിയത്ത്, നാഫി ചാല, സജീർ ബെദിര, ഹബീബ് ഫൈസി , ടി എ മുഹമ്മദ് കുഞ്ഞി, ടി എ മുഹമ്മദ് ഷാഫി, അബ്ദുറഹ്മാൻ ഹാജി തുരുത്തി, മുഹമ്മദ് കുഞ്ഞി സി ഐ, സലീം യുഎ, ജുനൈദ് സി, ഹബീബ് എ എച്ച്, ഇബ്രാഹിം ബഹ്റൈൻ, റഷീദ് ഗ്രീൻ, സലാം സി ഐ, അഷ്ഫാക്ക് അബൂബക്കർ, ശരീഫ് എം എസ്, ഹാരിസ് ടി എച്ച്, അബ്ദുറഹ്മാൻ ഹാജി എ എൻ, റഷീദ് ഗ്രീൻ, ഖലീൽ തുരുത്തി, സജിത്ത് ചാല, ഹബീബ് ചാല, അഷ്റഫ് പ്രസംഗിച്ചു.







