കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ നല്കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കല്‍, മൗവ്വല്‍, പള്ളിക്കര ഹൗസിലെ എം. ജംഷീറി(30)നെയാണ് കാണാതായത്. നവംബര്‍ 20ന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നും പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നു ഭാര്യ തസ്മിയ നല്കിയ പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും പോയി തിരിച്ചെത്തുമെന്ന് കരുതിയതിനാലാണ് പരാതി നല്കാന് വൈകിയതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







