മഞ്ചേശ്വരത്ത് വന്‍ മരം കൊള്ള; റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നു ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചു കടത്തി

മഞ്ചേശ്വരം: റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. റെയില്‍വെ അധികൃതര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാമഞ്ചൂര്‍ ചെക്ക്പോസ്റ്റിന് സമീപത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള തേക്കുമരങ്ങളാണ് അജ്ഞാതര്‍ മുറിച്ചു കടത്തിയത്. കഴിഞ്ഞ ദിവസമാണ് മരം മോഷണം പോയ വിവരം അധികൃതര്‍ അറിഞ്ഞത്. തേക്കുമരം കൊള്ളക്കാരെ കണ്ടെത്തുന്നതിന് പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സ്ഥലത്തെക്കുറിച്ചും മരം മുറിയില്‍ പരിചയവുമുള്ള ആരെങ്കിലുമായിരിക്കും മരം കൊള്ളക്ക് പിന്നിലെന്ന് സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page