കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായി സി.എച്ച്. കുഞ്ഞമ്പുവിനെ ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന സമിതിയംഗം കൂടിയാണ് ഉദുമ എം.എല്‍.എ ആയ സി.എച്ച് കുഞ്ഞമ്പു. സംസ്ഥാന സമിതിയംഗം കെ.പി സതീഷ് ചന്ദ്രന് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന് സംബന്ധിച്ചു. എം.വി ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
