കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, മുസോടി കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. 50 വയസ്പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് (വെള്ളി) ഉച്ചയ്ക്ക് കരയ്ക്കടിഞ്ഞത്. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.







