ആശുപത്രി ഐസിയുവിൽ 24 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി നഴ്സിങ്ങ് അസിസ്റ്റൻ്റ്; ക്രൂരത യുവതിക്ക് ഇൻജക്ഷൻ കുത്തിവെച്ച് മയക്കിയ ശേഷം; പ്രതി പിടിയിൽ

ജയ്പൂർ: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയാണ് ക്രൂരതക്ക് ഇരയായത്.
പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തത്. കൃത്യം പുറത്തറിയാതിരിക്കാന്‍ പ്രതി യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കിയെന്നും പൊലീസ് പറയുന്നു.
യുവാവ് അസമയത്ത് തന്റെ സമീപത്ത് വന്നപ്പോള്‍ തന്നെ അപകടം മനസിലാക്കിയ യുവതി ബഹളം വെക്കാന്‍ തുടങ്ങിയപ്പോഴാണ് ബലം പ്രയോഗിച്ച്‌ കുത്തിവെപ്പ് നല്‍കിയത്.
പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ ഉണര്‍ന്ന യുവതി നടന്ന കാര്യങ്ങള്‍ കുടുംബത്തോട് പറയുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിരാഗ് യാദവ് ഐസിയുവിലേക്ക് കയറി പോകുന്നതും യുവതി കിടന്നിരുന്ന കിടക്കയ്ക്ക് സമീപമെത്തിയ ശേഷം ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ കര്‍ട്ടന്‍ കൊണ്ട് മറയ്ക്കുന്നതും തെളിവായി ലഭിച്ചുവെന്നും പൊലീസ് പറയുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page