കാറിൽ ലിഫ്റ്റ് കൊടുത്ത് യുവതിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു;യുവാവ് അറസ്റ്റിൽ

കൊച്ചി:യുവതിക്ക് ലിഫ്റ്റ് കൊടുത്ത് കാറില്‍ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.അങ്കമാലി തുറവൂർ സ്വദേശി വിമല്‍ ആന്‍റോ വർഗീസിനെയാണ് അങ്കമാലി പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കാലടി പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
        കഴിഞ്ഞ മാസം പത്തൊൻപതാം തീയ്യതിയായിരുന്നു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന വിമല്‍ ആന്‍റോ വർഗീസ് വീട്ടിലെത്തിക്കാമെന്ന് പറ‌ഞ്ഞാണ് യുവതിയെ വഴിയില്‍ നിന്ന് കാറില്‍ കയറ്റിയത്. പിന്നീട് ഒരു ദ്രാവകം നല്‍കി. ഇത് കുടിച്ചതോടെ യുവതി മയങ്ങി. പിന്നീട് തുറവൂരിലുള്ള ഇയാളുടെ വീട്ടിൽ  കൊണ്ടുപോയി ലൈംഗികമായി  പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പൊലീസ് അറസ്റ്റ്  ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page