ഫേസ്ബുക്ക് സൗഹൃദം നിർത്തിയതിന് യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: ഫേസ്ബുക്ക് വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. പായിപ്പാട് സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട്, മച്ചിപ്പള്ളി ഭാഗത്ത് പ്ലാമൂട്ടിൽ വീട്ടിൽ ബിനാസ് (29), പായിപ്പാട് നാലുകോടി ഭാഗത്ത് കുളങ്ങര വീട്ടിൽ ഷാജൻ (48) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ബിനാസും യുവാവും ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. കുറച്ചുകാലത്തിനുശേഷം യുവാവ് ബിനാസിന്റെ സൗഹൃദം ബ്ലോക്ക് ചെയ്തു. തന്നെ ബ്ലോക്ക് ചെയ്തത് നീക്കണമെന്ന് ബിനാസ് പലതവണ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇത് യുവാവ് കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ കാറിലെത്തിയ ബിനാസും ഷാജനും വെള്ളാപ്പള്ളി ജംഗ്ഷൻ ഭാഗത്തുവച്ച് പായിപ്പാട് സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ചു. മാരകായുധം ഉപയോഗിച്ച് തലക്കടിച്ച് കൊല്ലാനും ശ്രമിച്ചതായി തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. മാരകമായി ആക്രമിച്ചശേഷം ഇരുവരും സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. ഏതാനും നാളുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page