കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നാളെ സമാപിക്കും; കാസര്‍കോട് ഗവ. കോളേജ് മുന്നില്‍

മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ സ്റ്റേജിനങ്ങളുടെ ആദ്യദിനം പിന്നിട്ടപ്പോള്‍ കാസര്‍കോട് ഗവ. കോളേജ് 145 പോയന്റോടെ മുന്നേറ്റം തുടരുന്നു. പയ്യന്നൂര്‍ കോളേജ് (126), ഗവ. ബ്രണ്ണന്‍ കോളേജ് തലശേരി (124), സര്‍സയിദ് തളിപ്പറമ്പ് (102) കോളേജുകള്‍ പിന്നാലെയുണ്ട്. കലോല്‍സവം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ എം.എല്‍.എ സിഎച്ച് കുഞ്ഞമ്പു അധ്യക്ഷനായി. കലോത്സവം ഞായറാഴ്ച സമാപിക്കും. വൈകിട്ട് നാലിന് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. രണ്ടാംദിനമായ ശനിയാഴ്ച കേരള നടനം, യക്ഷഗാനം, സംഘനൃത്തം, കഥകളി, തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും. നാടകം, പൂരക്കളി മല്‍സരങ്ങളും ഇന്ന് നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page