കിടപ്പുമുറിക്കകത്ത് പിഞ്ചുകുഞ്ഞ് കുടുങ്ങി; രക്ഷകരായത് ഫയര്‍ഫോഴ്സ്

കാസര്‍കോട്: വീട്ടിലെ കിടപ്പു മുറിയില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിനു രക്ഷകരായി ഫയര്‍ഫോഴ്സ്. ഉപ്പള കോടിബയലിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് സംഭവം. മുറിക്കകത്തു കയറിയ കുഞ്ഞ് അറിയാതെ അകത്തുനിന്നു വാതിലിന്റെ പൂട്ട് ഇടുകയായിരുന്നു. അകത്തു കുടുങ്ങി പുറത്തിറങ്ങാന്‍ കഴിയാതെ കുഞ്ഞ് നിലവിളിച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. എത്ര ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സിപി രാജേഷിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് വാതിലിലെ പൂട്ട് അഴിച്ചു മാറ്റി കുട്ടിയെ പുറത്തെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page