ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് ബാലൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കാസർകോട് : ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസുകാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രന്റെയും ശെൽവിയുടെയും മകൻ മകുൽ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page