അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചെമ്മനാട് ചേക്കരംകോട് കുന്നിലെ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് ചേക്കരംകോട് കുന്നില്‍ താമസിക്കുന്ന സി എ മുഹമ്മദ് മുസ്തഫ (44)ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സക്കിടെയാണ് മരണം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെമ്മനാട് ജുമാ മസ്ജിദില്‍ ഖബറടക്കി. വലിയൊരു സുഹൃത് വലയത്തിനുടമയായിരുന്നു. പരേതരായ സി എ കുഞ്ഞിമാഹിന്‍ കുട്ടിഹാജിയുടെയും സഫിയ യുടെയും മകന്‍ ആണ്. ഭാര്യ: നസീമ (മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍).
മക്കള്‍: റിസ്വീന (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അലിസ( രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി, ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). സഹോദരങ്ങള്‍: സുലൈമാന്‍, യുസുഫ്(ഇമാം, ചാല മസ്ജിദ്), ബല്‍ക്കീസ് ബേവിഞ്ച.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page