കാസര്‍കോട്: മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വ്യാപാരി മരിച്ചു. ബോവിക്കാനം മുണ്ടക്കൈയിലെ ബാലകൃഷ്ണന്‍(57) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. മുണ്ടക്കൈ മളിക്കലില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. സുശീലയാണ് ഭാര്യ. മക്കള്‍: ജിതേഷ്(ഓട്ടാഡ്രൈവര്‍), ചൈതന്യ(ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ബേഡകം ആശുപത്രി). മരുമകന്‍: ഭരതന്‍(ബംഗളൂരു). സഹോദരി രമണി.







