ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് പൊലീസ്

പാലക്കാട്: ഒന്നര വയസ്സുള്ള ആണ്‍കുഞ്ഞ് കുളത്തില്‍ വീണു മരിച്ചു. വണ്ടുംതര നീര്‍പ്പാറ കിഴക്കേതില്‍ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാൻ ആണ് മുങ്ങി മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ സമീപത്തെ നീര്‍പ്പാറ കുളത്തിലേക്കു പോയ കുട്ടി അബന്ധത്തില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ കുട്ടിയെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മര്‍, മുബീന ദമ്ബതികളുടെ ഏക മകനാണ്. അസ്വാഭാവിക മരണത്തിനു കൊപ്പം പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page