കാസര്‍കോട് സ്വദേശിയായ യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി; ആദ്യഭാര്യയ്ക്കും അമ്മയ്ക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തു

കണ്ണൂര്‍: കാസര്‍കോട് ബളാല്‍ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസില്‍ കുടുക്കാന്‍ കളളപരാതി നല്‍കിയ ആദ്യഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. എടയന്നൂര്‍ സ്വദേശിനിയായ മുപ്പത്തിയാറുവയസുകാരിക്കും മാതാവിനുമെതിരെയാണ് തലശേരി ടൗണ്‍ പൊലിസ് കേസെടുത്തത്. യുവതിയുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തിയ കാസര്‍കോട് ബളാല്‍ സ്വദേശിയായ യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയതിനാണ് കേസെടുത്തത്. സ്വന്തം മകനെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കളളപരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ 2022-നവംബര്‍ 26-ന് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ തലശേരി കുടുംബകോടതിയില്‍ ഇയാളും ഭാര്യയും തമ്മിലുളള വിവാഹ മോചന കേസിന്റെ ഹരജി പരിഗണിക്കുന്ന സമയമായിരുന്നു അത്. മകനെ താല്‍ക്കാലികമായി പിതാവിനൊപ്പം അയക്കണമെന്ന കോടതി ഉത്തരവും നിലവിലുണ്ടായിരുന്നു. കുട്ടിയെ കൂടെ അയക്കുന്നത് തടയാനാണ് പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പിന്നീട് തെളിഞ്ഞത്. ഇതേ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശപ്രകാരം തലശേരിടൗണ്‍ പൊലിസ് എടയന്നൂര്‍ സ്വദേശികളാായ അമ്മയ്ക്കും മകള്‍ക്കുമെതിരെ പോക്‌സോ കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page