നടന്നു പോകവേ കാറിടിച്ച് ബാങ്ക് ജീവനക്കാരന് പരിക്ക്

കാഞ്ഞങ്ങാട്: നടന്നുപോകവേ കാറിടിച്ച് സഹകരണ ബാങ്ക് ജീവനക്കാരന് പരിക്ക്. പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ബേഡഡുക്കയിലെ സി ദാമോദരനാ(52)ണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. ബാങ്കിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് ഓടയംചാൽ ടൗണിലൂടെ നടന്നു പോവുകയായിരുന്ന ദാമോദരനെ പിന്നാലെ വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page