9 വയസ്സുകാരിയെ പീഡിപ്പിച്ചു;മദ്രസാധ്യാപകന് 20 വർഷം കഠിന തടവും 2 ലക്ഷം പിഴയും

കാസർകോട്: പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.2019  ൽ നടന്ന പീഡന കേസിലാണ്   മദ്രസാധ്യാപകനായ പൈവെളിഗ,  കുരുടപ്പതവ് , സുങ്കതകട്ട സ്വദേശി ആദം .ഡി യെ ശിക്ഷിച്ചത്.  കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ .മനോജാണ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ഇരുപത് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയും ,പിഴയടച്ചില്ലെങ്കിൽ 2വർഷംകൂടി അധികതടവും വിധിച്ചത്. മദ്രസയിൽ വച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്  അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന എം.കൃഷ്ണനാണ് ,പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ്അമ്മണ്ണായ ഹാജരായി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page