കാസർകോട്: പരപ്പയിൽ മരുമകൻ അമ്മാവനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പട്ളം ഉന്നതിയിലെ മുൻ എസ് ടി പ്രമോട്ടർ താഴത്തെ വീട്ടിൽ കണ്ണ(48)നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സഹോദരി പുത്രൻ ദിനേശ(25)നെ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച ഉച്ചയോടെ ദിനേശൻ കണ്ണന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വാക്കത്തി കൊണ്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിസരവാസികൾ എത്തിയോടെ ദിനേശൻ സ്ഥലം വിട്ടു. വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാനം ചെന്നക്കോട് വെച്ച് യുവാവിനെ അറസ്റ്റ് ചെയ്തു.







