പട്ടിണിക്കിട്ട അമ്മയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ;മകൻ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മകൻ ശ്രീകുമാര്‍ (43) നെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീകുമാര്‍ പതിവായി മദ്യപിച്ചിരുന്നു. മദ്യപാനിയായതിനാല്‍ നാട്ടുകാർ ഇവരുമായി സഹകരിച്ചിരുന്നില്ല.അടച്ചിട്ടിരുന്ന മുറിക്കുള്ളിലാണ് വൃദ്ധ കഴിഞ്ഞിരുന്നത് . ശ്രീകുമാര്‍ മാതാവിന് ചികിത്സയോ വെള്ളമോ ഭക്ഷണമോ നല്‍കിയിരുന്നില്ല. ഇതാണ് മാതാവ് ശ്യാമള(76)യുടെ മരണത്തിന് കാരണ‌മെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം മുറിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മുറിക്കുള്ളില്‍ പുഴുവരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page