കാണാതാതായ യുവാവ് മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ; സുഹൃത്തിൻ്റെ ഭാര്യയുമായുള്ള അടുപ്പം കൊലക്ക് കാരണമെന്ന്‌ നിഗമനം

കോഴിക്കോട്: കോടഞ്ചേരിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നിതിനെ  കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ .
നിതിന്റെ സുഹൃത്ത് അഭിജിത്തിനെ കോടഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page