4 വയസ്സുകാരനെ പിതൃസഹോദരൻ്റെ ഭാര്യ കഴുത്തു ഞെരിച്ച് കൊന്നു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുട്ടിയെ കൊന്നശേഷം ആയുധം ഉപയോഗിച്ച്‌ സ്വയം മുറിവേല്‍പ്പിച്ച ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.  വീട്ടില്‍ ആളില്ലാത്തപ്പോഴായിരുന്നു കൊലപാതകം.കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിലുള്ള മുത്തശ്ശിയെ കാണാൻ പോയപ്പോൾ കുട്ടിയെ ദീപ്തിയെ ഏൽപ്പിച്ചു പോവുകയായിരുന്നെന്നാണ് വിവരം. ദീപ്തിക്ക് നേരെത്തെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page