മകനോടൊപ്പം കാമുകി ഒളിച്ചോടി; മാതാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം

കര്‍ണാടകയില്‍ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നില്‍. ഏഴുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെലഗാവി വന്താമുറിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകള്‍ ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയില്‍ ചികിത്സയിലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് ടീമിനെയും ഒരു എസിപിയെയും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും നിരവധി പൊലീസുകാരെയും ഗ്രാത്തില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page