തന്നോട് പറയാനുള്ളത് നേരിട്ട് പറയൂ; മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ വി സിയുടെ പുനര്‍നിമയനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാര്‍ത്ത കേട്ടുവെന്നും അത് ശരിയല്ലെന്നും അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഒമ്പതു തവണയാണ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page