കുമ്പള: കര്‍ണാടക രാജരാജേശ്വരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചക്ക മഹോത്സവവും നാടന്‍ ഭക്ഷ്യമേളയും 13 മുതല്‍ 16 വരെ കുമ്പള ഗോപാലകൃഷ്ണ സഭാ മണ്ഡപത്തില്‍ നടക്കും.
വ്യാഴാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.
ചക്ക വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ മേള സംഘടിപ്പിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനത് നാടന്‍ ലഘുഭക്ഷണങ്ങള്‍ മേളയില്‍ ലഭ്യമാകും. നാടന്‍ ഭക്ഷ്യവിഭവങ്ങളില്‍ കൈപ്പുണ്യം നേടിയ തദ്ദേശീയര്‍ക്ക് സ്വയംതൊഴില്‍ സാധ്യതകള്‍ ഒരുക്കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. ചക്ക ഹോളിഗെ, ചക്ക ജിലേബി, ചക്ക ഐസ്‌ക്രീം, ചക്ക ജ്യൂസ് എന്നിവക്ക് പുറമെ നാടന്‍ സുഗന്ധവ്യഞ്ജനങ്ങള്‍, കൈത്തറി സാരികള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാകുമെന്ന് രാജരാജേശ്വരി സംഘാടകരായ ഗണേഷ് ബി.സി. റോഡ്, അശ്വിനി മൈസൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.







