കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 56 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കള്ളാറില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറയിലെ മുഹമ്മദ് ആഷിഖി(30)നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്ന കുമാറും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുഹമ്മദ് ആഷിഖിനായി എക്‌സൈസ് സംഘം വല വിരിച്ചത്. ഇന്നലെ (തിങ്കള്‍) വൈകുന്നേരത്തോടെ കള്ളാര്‍ ടൗണില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റില്‍, പി. മനോജ്, ടി.വി ഗീത, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടിവി അതുല്‍, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും ഉണ്ടായിരുന്നു.







