പാലക്കുന്ന് സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കോട്ടപ്പാറയിൽ താമസിക്കുന്ന പാല ക്കുന്ന്‌ സ്വദേശിയെ കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കന്‍കുന്ന് ഹൗസിലെ പരേതരായ പി. ബാവ-ദൈനബി ദമ്പതികളുടെ മകന്‍ കെ എ ഹമീദ് (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹം നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ പുറത്തിറങ്ങി കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാർനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണകാരണമെന്നു സംശയിക്കുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: റംല. മക്കള്‍: നൗഷീദ്, സമീറ, റംഷീദ്. മരുമക്കള്‍: മുര്‍ഷിത ഉനൈസ, ഷാഫി. സഹോദരങ്ങള്‍: ബഷീര്‍, ആയിഷ, ബീവി, സക്കീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page