ആസ്റ്റര്‍ മിംസില്‍ ‘ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡ് -ദോസ്ത്’ പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ‘ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡ് – ദോസ്ത്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ -ഇന്ത്യ വണ്‍ സി.ഇ.ഒ. എസ്.രമേശ് കുമാര്‍ നിര്‍വ്വഹിച്ചു. ആരോഗ്യ സംരക്ഷണം കൂടുതല്‍ സൗകര്യപ്രദവും ലളിതവുമാക്കുന്നതിനോടൊപ്പം, ക്ലിനിക്കല്‍ മികവിലും സേവന നിലവാരത്തിലും ആസ്റ്റര്‍ പുലര്‍ത്തുന്ന കരുതല്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാന്‍ ‘ദോസ്ത്’ കാര്‍ഡിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ ഡി.എം. ക്വാളിറ്റി കെയര്‍ – ഇന്ത്യ വണ്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് സേവ്യര്‍, ക്ലസ്റ്റര്‍ ഹെഡ് ഡോ.സൂരജ്, ആസ്റ്റര്‍ മിംസ് കാസര്‍കോട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി എന്നിവര്‍ വിശിഷ്ടാതിഥികളായി.
സര്‍വീസ് എക്‌സലന്‍സ് ഇന്ത്യ 1 ക്ലസ്റ്റര്‍ ഹെഡ് മിസിസ് അനിത, ഐ.ടി. ഹെഡ് സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. സുധീര്‍ ബാസുരി സ്വാഗതവും സി.എം.എസ് ഡോ. സാജിദ് സലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page