കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവത്തൂര്‍, പയ്യങ്കി സ്വദേശിനിയായ പതിനേഴുകാരിയെ കാണാതായി. സഹോദരന്‍ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (തിങ്കള്‍) രാത്രി ഏഴരമണിയോടെ വീട്ടില്‍ നിന്നു പോയ ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.







