കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാടമന, മാടത്തടുക്കയില്‍ ഗൃഹനാഥനെ വീട്ടിലെ സിറ്റൗട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടത്തടുക്കയിലെ പരേതരായ ഗോവിന്ദനായിക്- പരമേശ്വരി ദമ്പതികളുടെ മകന്‍ നാരായണ നായിക് (54) ആണ് മരിച്ചത്.
ഇന്നലെ (തിങ്കള്‍) വൈകുന്നേരമാണ് നാരായണയെ സിറ്റൗട്ടില്‍ കിടക്കുന്ന നിലയില്‍ പരിസര വാസികള്‍ കണ്ടത്. അനക്കമില്ലാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.പൊലീസെത്തി മരണം സ്ഥിരീകരിച്ച് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യയും മക്കളും ബന്ധു വീട്ടിലേയ്ക്കു പോയ സമയത്തായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: തിരുമലേശ്വരി. മക്കള്‍: മിഥുന്‍രാജ്, അര്‍ഷിത. സഹോദരങ്ങള്‍: ഗൗരി, പരേതയായ ലക്ഷ്മി.







