സിനിമാ ഷൂട്ടിംഗിൻ്റെ മറവിൽ എം.ഡി.എം.എ വിൽപ്പന; പിടികൂടിയത് 70 കോടിയുടെ മയക്കുമരുന്ന്; 2 പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് വന്‍ ലഹരിമരുന്നു വേട്ട. പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാല്‍, നിഥിന്‍ വിശ്വന്‍ എന്നിവരാണ് പിടിയിലായത്.

സിനിമ ഷൂട്ടിങ്ങിന് എന്ന പേരില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. വിപണിയില്‍ 70 കോടി രൂപ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത് കാറിന്റെ ടയറിനുള്ളിലാണ്. പൊലീസിനെ കണ്ടതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page