13 ദിവസം കഴിഞ്ഞിട്ടും കാണാതായ മത്സ്യത്തൊഴിലാളിയെ കുറിച്ചുവിവരമില്ല; ദുരൂഹതയെന്നാരോപണം

കാസര്‍കോട്: 13 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല. പൊലീസും നാട്ടുകാരും ബന്ധുക്കളും പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തത് തിരോധാനത്തിനു പിന്നിലെ ദുരൂഹതയേറി. മഞ്ചേശ്വരം, കണ്വതീര്‍ത്ഥ ബീച്ച് റോഡിലെ മത്സ്യത്തൊഴിലാളി റോഷന്‍ മൊന്തേര(42)യെയാണ് കാണാതായത്. 18 നു രാത്രിയില്‍ ആണ് കാണാതായത്. കാണാതാകുന്നതിനു മുമ്പ് പഴ്സ്, മോതിരം, മൊബൈല്‍ ഫോണ്‍ വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്നു. കാണാതായതു സംബന്ധിച്ച് ഭാര്യ രേഖ മൊന്തേരേ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. റോഷന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കടല്‍ത്തീരത്തും വിവിധ സ്ഥലങ്ങളിലും കിണറുകളിലും മറ്റും പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പക്ഷെ എവിടെയും റോഷന്‍ മൊന്തേരയുടെ തിരോധാനത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page