കാഞ്ഞങ്ങാട്ടെ മുന്‍ എന്‍വൈഎല്‍ നേതാവും യുവ വ്യാപാരിയും ബി.ജെ.പിയില്‍ ചേര്‍ന്നു

കാസര്‍കോട്: എന്‍വൈഎല്‍ കാഞ്ഞങ്ങാട് മണ്ഡലം മുന്‍ ട്രഷററും, യുവ വ്യാപാരിയും ബി.ജെ.പിയില്‍ ചേര്‍ന്നു. കൂളിയങ്കാല്‍ സ്വദേശി പി.എം സുഹൈല്‍, യുവ വ്യാപാരി എന്‍.കെ റിയാദ് എന്നിവരാണ് കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇരുവരേയും ബി.ജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ല കുട്ടി ഷാളണിയിച്ച് പാര്‍ടിയിലേക്ക് സ്വീകരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് എന്‍ കൃഷ്ണ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വേലായുധന്‍, വൈസ് പ്രസിഡന്റ് എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.എം സുഹൈല്‍ നേരത്തെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Ensley Robertson

Ensley Robertson

RELATED NEWS
Scroll to top

You cannot copy content of this page