നടി തൃഷക്കെതിരായ ലൈംഗിക ചുവയുള്ള പരാമർശം;കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി മൻസൂർ അലി ഖാൻ;മാപ്പു പറയില്ലെന്നും നടൻ

ചെന്നൈ: നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്മേല്‍ കേസെടുത്തതിന് പിന്നാലെ മുൻ‌കൂര്‍ ജാമ്യാപേക്ഷയുമായി നടൻ മൻസൂര്‍ അലി ഖാൻ.ചെന്നൈ പ്രിൻസിപ്പല്‍ കോടതിയില്‍ നടൻ  ഹര്‍ജി നല്‍കി. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെയാണ് മുൻ‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ചുമത്തിയാണ് കേസെടുത്തത്. നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ രാവിലെ ചെന്നൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മൻസൂര്‍, പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതല്‍ പ്രശസ്തനായെന്നും മൻസൂര്‍ അവകാശപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page