വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വാസം; മംഗളൂരു-കൊല്ലം റൂട്ടില്‍ ഒരു മാസത്തേക്ക് പ്രതിവാര ട്രെയിന്‍, സ്റ്റോപ്പുകളറിയാം

കാസര്‍കോട്: മംഗളൂരു-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിവാര സര്‍വീസ് ആരംഭിക്കുന്നു. 4 വെള്ളിയാഴ്ചകളില്‍ വൈകീട്ട് 5.55 ന് മംഗളൂരുവില്‍ നിന്ന് സര്‍വീസ് തുടങ്ങും. അടുത്ത ദിവസം രാവിലെ 7.15 ന് കൊല്ലത്ത് എത്തും. ഡിസംബര്‍ നാലിന് സര്‍വീസ് ആരംഭിക്കും. മടക്ക സര്‍വീസ് ശനിയാഴ്ചകളിലാണ്. രാവിലെ 9.15 ന് കൊല്ലത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. അതേദിവസം രാത്രി 9.30ന് മംഗളൂരുവില്‍ എത്തും. ശബരിമല തീര്‍ത്ഥാടനം, ക്രിസ്മസ് അവധി കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനായാണ് ഒരുമാസത്തെ സര്‍വീസ് പ്രഖ്യാപിച്ചത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം
ടൗണ്‍, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ആകെ 18 കോച്ചുകളുണ്ട്. എസി 2 ടയര്‍, എസി 3 ടയര്‍, സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page