യുവ വ്യാപാരി കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ


കാസർകോട്‌: രണ്ടാഴ്‌ച മുമ്പ്‌ പലചരക്ക് കട തുടങ്ങിയ യുവാവ്‌ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഒടയഞ്ചാല്‍, കോടോത്ത്‌, എരുമക്കുളത്തെ അരീക്കര വീട്ടില്‍ നാരായണന്റെ മകന്‍ കെ.പ്രവീണ്‍ (37) ആണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ നോക്കിയപ്പോഴാണ്‌ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. വര്‍ഷങ്ങളായി കാസര്‍കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന പ്രവീണ്‍ രണ്ടാഴ്‌ച മുമ്പാണ്‌ എരുമക്കുളത്ത്‌ സ്വന്തം കട ആരംഭിച്ചത്‌. പരേതയായ കെ.ജാനകിയാണ്‌ മാതാവ്‌. സഹോദരങ്ങള്‍: കെ.പ്രമോദ്‌, കെ.പ്രസാദ്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page