സബർബൻ തീവണ്ടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: സബര്‍ബൻ തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിച്ച സംഭവത്തിൽ  പൊലീസുകാരൻ അറസ്റ്റില്‍. താംബരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്.
പെരുങ്കുളത്തൂരില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോടമ്പാക്കം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 14- ന് ഗിണ്ടിയില്‍നിന്ന് താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ യാത്രചെയ്യുമ്പോൾ കരുണാകരൻ നഗ്നതാപ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി പ്രതിയുടെ പ്രവൃത്തി മൊബൈലില്‍ പകര്‍ത്തി. താൻ പൊലീസാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കരുണാകരൻ ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്ന് യുവതിയെ വെല്ലുവിളിച്ചു. വഴക്ക് തുടരുന്നതിനിടെ അയാള്‍ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു. യുവതി താംബരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി റെയില്‍വേ ഗാര്‍ഡുകളോട് പരാതിപ്പെടുകയും വീഡിയോ ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കരുണാകരനെ അറസ്റ്റുചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page