കുമ്പള പച്ചമ്പളയില്‍ പുലിയിറങ്ങി; ജനം ഭീതിയില്‍

കാസർകോട്: കുമ്പള പച്ചമ്പളയില്‍ പുലിയിറങ്ങിയതായി സംശയം. പുലിയുടെ  സിസിടിവിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജനം ഭീതിയിലായി. പച്ചമ്പള, കാണ്ടലിലെ അബ്‌ദുള്ള ബേരിക്കയുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയിലാണ്‌ ദൃശ്യങ്ങള്‍ പതിഞ്ഞത്‌.ഇക്കാര്യം മംഗല്‍പ്പാടി പഞ്ചായത്ത്‌ അംഗം മജീദ്‌ പച്ചമ്പള, പൊലീസ്‌ ഫോറസ്റ്റ്‌-വില്ലേജ്‌ അധികൃതരെ അറിയിച്ചു. നേരത്തെയും പച്ചമ്പള ഭാഗങ്ങളില്‍ പുലിയിറങ്ങിയതായി സംശയം ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ ചിത്രം ലഭിക്കുന്നത്‌ ഇപ്പോഴാണ്. ദൃശ്യം പ്രചരിപ്പിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായ ഭീതി ഒഴിവാക്കാന്‍ നടപടി ആരംഭിക്കണമെന്ന്‌ ആവശ്യം ശക്തമായിട്ടുണ്ട്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page