സ്വത്ത് വിഹിതം ലഭിക്കാത്തതിന് സഹോദരൻ്റെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 4 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ

കാസർകോട്: കുടുംബ സ്വത്ത് വീതം വെച്ച് കിട്ടാത്തതിലുള്ള  വിരോധത്താൽ  ജ്യേഷ്ടൻ്റെ മകളെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക്  4 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ.ബേഡകം കുണ്ടംകുഴി കാരോട്ടി പാറയിലെ ലോഹിതാക്ഷ(46) നെയാണ്  കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്  സെഷൻസ് കോടതി(രണ്ട്) ജഡ്ജ് ബിജു.ടി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം  4 വർഷം തടവും ,60000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ പതിനാല് മാസം അധിക തടവുമാണ് വിധിച്ചത്. 2018 ഓഗസ്റ്റ് 23 ന് ആയിരുന്നു സംഭവം.   ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കരോട്ടിപാറ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം  നടന്നത്.അന്നത്തെ ബേഡകം എസ് ഐ ആയിരുന്ന ടി ദാമോധരനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി.ചന്ദ്രമോഹൻ ഹാജരായി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page