ഓപ്പറേഷന്‍ തൂഫാന്‍; മൊഗ്രാല്‍, പേരാലില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുത്തിഗെ, മുഗുറോഡ് സ്വദേശിയും മൊഗ്രാല്‍, പേരാലില്‍ താമസക്കാരനുമായ എസ് അബ്ദുല്‍ ഷഹജാസ്(30) ആണ് അറസ്റ്റിലായത്. ഇന്നലെ (ചൊവ്വ) രാത്രി പത്തിന് കുമ്പള എസ്‌ഐ എം അനൂപിന്റെ നേതൃത്വത്തില്‍ പേരാല്‍ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഷഹജാസിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. പരുങ്ങുന്നത് കണ്ട് സംശയം തോന്നി ദേഹപരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 2.81 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എഎസ്‌ഐമാരായ അതുല്‍രാജ്, അജയ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page