ഗുരു ശിഷ്യ ബന്ധത്തിന്റെ ആത്മചൈതന്യം; സൗഹൃദ കൂട്ടായ്മയ്ക്കു സമര്‍പ്പണം ‘യവനിക’

ഉദുമ: ഗുരു-ശിഷ്യ ബന്ധത്തിന്റെ ആത്മചൈതന്യം ഇന്ന് (ശനി) വൈകിട്ട് മൂന്നുമണിക്ക് ഉദുമയില്‍ തെളിയുന്നു.

ശിഷ്യനായ പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ.എം എ റഹ്‌മാനും ഗുരുവും പ്രശസ്ത നാടക പ്രവര്‍ത്തകനും ശബ്ദ സൗഭാഗ്യം കൊണ്ട് അനുഗ്രഹീതനുമായ പ്രൊഫ. അലിയാര്‍ വെളിയവും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളമായ ‘യവനിക’ സൗഹൃദ കൂട്ടായ്മയില്‍ ഉയരും.

പ്രൊഫ. അലിയാര്‍ വെളിയം കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്നു എം എ റഹ്‌മാനും ഇബ്രാഹിം ബേവിഞ്ചയും. റഹ്‌മാനു അക്കാലത്തു തന്നെ എഴുത്തും വായനയും കലശലായി ബാധിച്ചിരുന്നു. സഹപാഠികളുടെ സാഹിത്യാഭിരുചി പോഷിപ്പിക്കുന്നതിന് റഹ്‌മാന്‍ മുന്‍കൈയെടുത്തു കോളേജില്‍ കൈയെഴുത്തു മാസിക ആരംഭിച്ചു. ആ മാസികയിലാണ് പ്രൊഫ. അലിയാര്‍ വെളിയത്തിന്റെ ആദ്യ ലേഖനം- ‘അസംബന്ധ നാടക പ്രസ്ഥാനം’ -പ്രകാശിതമായത്. ലേഖനത്തില്‍ ആകൃഷ്ടനായ റഹ്‌മാന്‍ കയ്യെഴുത്തു മാസികയില്‍ ഉള്‍പ്പെടുത്തിയ അതേ ലേഖനം എഴുത്തുകാരനായ പ്രൊഫ. അലിയാര്‍ വെളിയം അറിയാതെ ചന്ദ്രിക വാരികയ്ക്ക് അയച്ചുകൊടുത്തു. അവരത് ആകര്‍ഷകമായി പ്രസിദ്ധീകരിച്ചു. പ്രൊഫ. അലിയാര്‍ വെളിയത്തിന്റെ അച്ചടി മഷിപുരണ്ട ആദ്യലേഖനമായിരുന്നു അത്. 1973ല്‍ എഴുതിയ ഈ ലേഖനമുള്‍പ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇതുവരെ അദ്ദേഹം എഴുതിയ നാടകസംബന്ധിയായ 25 ലേഖനങ്ങള്‍ സമാഹരിച്ചാണ് ‘യവനിക’ പുസ്തകമാക്കിയത്. ഈ പുസ്തകത്തിന്റെ പ്രകാശനമാണ് ഇന്ന് വൈകിട്ട് എം എ റഹ്‌മാന്റെ വീട്ടുമുറ്റത്ത് ചേരുന്ന സൗഹൃദ കൂട്ടായ്മയില്‍ പ്രകാശനം ചെയ്യുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page