ചെറുവത്തൂര്‍: കാലിക്കടവിലെ മൊബൈല്‍ ടവറില്‍ നിന്നും 11 ബാറ്ററികള്‍ മോഷണം പോയി. സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. കാലിക്കടവിലെ ഇന്‍ഡസ് ടവര്‍ കമ്പനിയുടെ വോഡാഫോണ്‍ സൈറ്റില്‍ നിന്നാണ് ബാറ്ററികള്‍ കടത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നാടെയാണ് മോഷണം ശ്രദ്ധയില്‍പെടുന്നത്. ടവറിന് കാവലായി സെക്യൂരിറ്റി ജീവനക്കാരനുണ്ട്. എന്നാല്‍ സംഭവ ദിവസം സെക്യൂരിറ്റി ജീവനക്കാരന് അവധിയായിരുന്നു. 44,000 രൂപയുടെ നഷ്ടമുണ്ടായതായി സെക്യൂരിറ്റി ഓഫീസറായ തൈക്കടപ്പുറം സ്വദേശി വിജയന്റെ പരാതിയില്‍ പറയുന്നു.







