രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണം; ജില്ലാ പൊലീസ് മേധാവിക്ക് സി പി എം നിവേദനം നല്‍കി

കാസര്‍കോട്: കുമ്പള പൊലീസ് പരിധിയില്‍ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം, ജില്ലാ പൊലീസ് മേധാവിക്കു നിവേദനം നല്‍കി. സി പി എം കൂടാല്‍ മേര്‍ക്കള ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി എ ബഷീറാണ് നിവേദനം നല്‍കിയത്. പെര്‍മുദെയില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് സി പി എം നിവേദനം നല്‍കിയത്. ലഹരി സംഘങ്ങള്‍ക്കെതിരെയും ഇവര്‍ക്കു താവളം ഒരുക്കുന്ന തട്ടുകടകള്‍ക്കുമെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page