കാസർകോട്:പരപ്പ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ് നടത്തിയ കാരുണ്യ യാത്രയിൽ നിന്നും ലഭിച്ച 50500രൂപ കാട്ടിപോയിൽ പള്ളത്തെ രാജേഷിനു കൈമാറി. മറ്റൊരു ബസ്സിലെ ജീവനക്കാരനായ രാജേഷിനു മാസങ്ങൾക്ക് മുൻപ് അമ്പലത്തറയിൽ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്റ്റത് . ബസിലെ ജോലിക്കിടെയായിരുന്നു അപകടം. ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങൾ ചിലവായി. കുടുംബത്തിന്റെ അത്താണിയായ രാജേഷിനെ സഹായിക്കാനായി കാരുണ്യ യാത്ര നടത്തുകയായിരുന്നു തമ്പുരാട്ടി ബസ് .മടിക്കൈ, കാലിച്ചാൻപൊതിയിലെ വേണുവിന്റെ ഉടമസ്ഥതയിലുള്ള തമ്പുരാട്ടി ബസ് നടത്തിയ ഏഴാമത്തെ കാരുണ്യയാത്രയാണ് രാജേഷിനായി നടത്തിയത്. കാരുണ്യ യാത്രയിൽ സഹകരിച്ചവർക്കു കൂട്ടായ്മയുടെ നന്ദി അറിയിച്ചു.







