3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി

കാസർകോട് : 3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക് മന്ത്രി കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു .
ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ഓഫീസ് , ലബോറട്ടികള്‍, ഐ.ടി സംവിധാനങ്ങള്‍, ശുചിമുറികള്‍ എന്നിവ കെട്ടിടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട് . 32,000 ലിറ്റര്‍ ശേഷിയുള്ള മഴവെ ള്ള സംഭരണിയും 1000 ലിറ്റര്‍ ശേഷിയുള്ള അഗ്നിശമന ടാങ്കും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കിഫ്ബിയുടെ ധനസഹായത്തോടെ കിലയും എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് കെട്ടിടം നിർമ്മിച്ചത്.

വിദ്യാഭ്യാസത്തിന്റെ ആത്മാവ് പാഠപുസ്തകങ്ങളിലെ മാര്‍ക്ക് നേടുന്ന വിവരങ്ങളില്‍ മാത്രമല്ലെന്നും നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണമെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞു.വിദ്യാലയം കേവലം കെട്ടിടം മാത്രമല്ല, അതൊരു നാടിന്റെ ആത്മാവും പ്രതീക്ഷയും ഭാവിയുമാണ്. സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐക്യത്തിന്റെയുമൊക്കെ കണ്ണികളെ ഉരുക്കിച്ചേര്‍ക്കുന്ന ഇടമാണത്. അക്ഷരങ്ങളുടെ കേവല ജ്ഞാനമാകരുത് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസം മൗലികമാകണമെന്നും ഗാന്ധിജി ഉണര്‍ത്തിയിട്ടുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് സി.ബാലന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.ജനനി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, ജില്ലാ പഞ്ചായത്ത് അംഗം ഒ.വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആര്‍ സത്യവതി, എ.ബാലകൃഷ്ണന്‍, മോഹനന്‍ കാടകം, ടി.ഭാസ്‌കരന്‍, എ.വിജയകുമാര്‍, കെ.ജയന്‍, കെ.പുരുഷോത്തമന്‍, എം.രത്നാകര, എം.കൃഷ്ണന്‍, മുഹമ്മദ് പട്ടാനം, മാഹിന്‍ കേളോത്ത്, എസ്.എം.സി ചെയര്‍മാന്‍ കെ.സുരേഷ് കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മീര ജോസ്, എം.പി.ടി.എ പ്രസിഡന്റ് കെ.ആര്‍ രഞ്്ജിനി, രഞ്ജിത് കാടകം, എം.സഞ്ജീവ, എ.ജ്യോതികുമാരി, പി.കുഞ്ഞമ്പു, കെ.ആശ്രിത , ബി.കെ രാജേഷ് ,ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബി.എസ് സന്ദീപ് , സുരേഷ് മൂടാംകുളംപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page